{"vars":{"id": "89527:4990"}}

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവുശിക്ഷ
 

 

കണ്ണൂർ പാനൂർ പാലത്തായിയിൽ 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും സ്‌കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിൽ കെ പത്മരാജന്(49) ജീവപര്യന്തം തടവുശിക്ഷ. പത്മരാജൻ കുറ്റക്കാരനാണെന്ന് തലശ്ശേരി അതിവേഗ സ്‌പെഷ്യൽ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്നാണ് പ്രതിക്കുള്ള ശിക്ഷ വിധിച്ചത്

2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. നാലാം ക്ലാസിലെ വിദ്യാർഥിനിയെ സ്‌കൂളിലെ ശുചിമുറിയിൽ വെച്ച് മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് കേസ്. പീഡന വിവരം കുട്ടി മാതൃസഹോദരിയോട് പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈനിലും പാനൂർ പോലീസിലും കുട്ടിയുടെ മാതാവ് പരാതി നൽകി

ക്രൈംബ്രാഞ്ച് അടക്കം നാല് സംഘം മാറി മാറി അന്വേഷിച്ച കേസിൽ നാലാമത്തെ സംഘമാണ് ശാസ്ത്രീയ തെളിവുകളുടെ ബലത്തിൽ അന്തിമ കുറ്റപത്രം നൽകിയത്.