പാലത്തായി പീഡനക്കേസ്: പെൺകുട്ടിയുടെ അമ്മയുടെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ അമ്മ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തലശ്ശേരി പോക്സോ കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ്
 

പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ അമ്മ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തലശ്ശേരി പോക്‌സോ കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

പീഡനത്തിന് ഇരയായെന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ടായിട്ടും ജാമ്യം നൽകിയ വിചാരണ കോടതി നടപടി ശരിയല്ലെന്നാണ് വാദം. എന്നാൽ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിഭാഗം വാദിക്കുന്നു.

പീഡനത്തിന് ഇരയായെന്ന് പറയുന്ന കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്നും ഭാവനയിൽ കാര്യങ്ങളുണ്ടാക്കി അവതരിപ്പിക്കുന്ന ശീലമുണ്ടെന്നുമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തൽ സഹിതമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.