പാലത്തായി പീഡനക്കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവ്

പാലത്തായി പീഡനക്കേസിൽ പുതിയ അന്വേഷണസംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവ്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപീകരിക്കാനാണ് നിർദേശം നിലവിലെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തരുത്.
 

പാലത്തായി പീഡനക്കേസിൽ പുതിയ അന്വേഷണസംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവ്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപീകരിക്കാനാണ് നിർദേശം

നിലവിലെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തരുത്. രണ്ടാഴ്ചക്കുള്ളിൽ പുതിയ സംഘത്തെ രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പെൺകുട്ടിയുടെ അമ്മയുടെ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്

കോടതി നിർദേശത്തെ സർക്കാരും എതിർത്തില്ല. ഐജി ശ്രീജിത്തിനെ മേൽനോട്ട ചുമതലയിൽ നിന്നുമാറ്റി പകരം മറ്റൊരു ഐജി റാങ്കിലുള്ള ഓഫീസർക്ക് കൈമാറാനാണ് കോടതി നിർദേശിച്ചത്. ഏത് സംഘം അന്വേഷിച്ചാലും എതിർപ്പില്ലെന്നായിരുന്നു സർക്കാർ സ്വീകരിച്ച നിലപാട്.