പമ്പ ഡാം ഇന്ന് തുറന്നേക്കും; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ എസ് ഇ ബി

കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പമ്പ അണക്കെട്ട് ഇന്ന് തുറന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഡാം തുറക്കേണ്ട സാഹചര്യമാണെന്ന് കെഎസ്ഇബി അറിയിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ചെറിയ ഡാം
 

കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പമ്പ അണക്കെട്ട് ഇന്ന് തുറന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഡാം തുറക്കേണ്ട സാഹചര്യമാണെന്ന് കെഎസ്ഇബി അറിയിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ചെറിയ ഡാം കൂടി ആയതിനാൽ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും കെ എസ് ഇ ബി അറിയിച്ചു.

ഇടുക്കി ഉൾപ്പെടെ പ്രധാന ഡാമുകളിൽ ആശങ്കയില്ല. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നുണ്ട്. ക്രമാതീതമായി വെള്ളം തുറന്നുവിടേണ്ട സാഹചര്യം നിലവിലില്ലെന്നും കെഎസ്ഇബി ചെയർമാൻ വിശദീകരിച്ചു.