ഹോം › കേരളം

സ്റ്റേഷനുകളിലെ പാർക്കിങ് നിരക്ക് വർധിപ്പിച്ചു; അധിക തുക നൽകിയാൽ ഹെൽമെറ്റ് സൂക്ഷിക്കാം

By News Desk · 27 Mar 2025, 07:16 PM

തിരുവനന്തപുരം: സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്യാൻ ഇനി അധിക തുക നൽകേണ്ടി വരും. കേരളത്തിലെ സ്റ്റേഷനുകളിലെ പാർക്കിങ് നിരക്കുകൾ വർധിപ്പിക്കുന്നതായി റെയിൽവേ അറിയിച്ചു. ഇരുപതു മുതൽ മുപ്പത് ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരിയിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമായത്. ആദ്യമായി തിരുവനന്തപുരം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ ഈ വർധന റെയിൽവേ നടപ്പാക്കിക്കഴിഞ്ഞു. പുതിയ നിരക്കനുസരിച്ച്, ഇരുചക്രവാഹനങ്ങൾക്ക് രണ്ടു മണിക്കൂർ വരെ 10 രൂപയും രണ്ടു മുതൽ എട്ട് മണിക്കൂർ വരെ 20 രൂപയും എട്ട് മുതൽ ഇരുപത്തിനാല് മണിക്കൂർ വരെ 30 രൂപയുമാണ് ഇനിമുതൽ യാത്രക്കാർ നൽകേണ്ടിവരിക. ഓട്ടോ, കാർ എന്നിവയ്ക്ക് ഇത് യഥാക്രമം 30, 50, 80 എന്നിങ്ങനെയാണ്. മാസാടിസ്ഥാനത്തിലാണ് തുക നൽകുന്നതെങ്കിൽ ഇരുചക്രവാഹനങ്ങൾക്ക് 600 രൂപയാണ് ഈടാക്കുന്നത്. ഇനി ഹെൽമെറ്റ് സൂക്ഷിക്കണമെങ്കിൽ പ്രത്യേകം 10 രൂപയും നൽകണം. ഉടൻതന്നെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. 2017-ലാണ് അവസാനമായി റെയിൽവേ പാർക്കിങ് നിരക്കുകളിൽ വർദ്ധനവ് നടപ്പാക്കിയത്. ഓരോ സ്റ്റെഷൻ്റെയും വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കാറ്റഗറിയനുസരിച്ചായിരുന്നു നേരത്തേ ഫീസ് ഈടാക്കി കൊണ്ടിരുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ, കോഴിക്കോട്, എറണാകുളം സ്റ്റേഷനുകളിലാണ് ഇതനുസരിച്ച് ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നത്. നിലവിൽ അമൃത് ഭാരത് പദ്ധതിക്ക് കീഴിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 34 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. 300 കോടിയിലേറെ രൂപയാണ് ഇതിൻ്റെ ചെലവ്. ഈ സ്റ്റേഷനുകൾക്കും നിരക്ക് വർ​ദ്ധന ബാധകമാണ്. അമൃത് ഭാരതിൽപ്പെടാത്ത, വരുമാനം കൂടുതലുള്ള ചില സ്റ്റേഷനുകളിൽ പാർക്കിങ്ങിനായും മറ്റും കൂടുതൽ സംവിധാനങ്ങളും റെയിൽവേ ഏർപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവിടങ്ങളിലും പാർക്കിങ് ഫീസ് കൂട്ടാനാണ് തീരുമാനം. പാർക്കിങ് രസീതുകൾ ഉൾപ്പെടെ പ്രിന്റിങ് സംവിധാനത്തിലൂടെയാകും യാത്രക്കാർക്ക് നൽകി വരുക. എട്ടു വർഷത്തിന് ശേഷമാണ് നിരക്കുകൾ കൂട്ടുന്നതെന്നും കാലോചിതമായ വർധനവാണ് നടപ്പാക്കിയിട്ടുള്ളതെന്നും റെയിൽവേ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›