കൊവിഡ് 19: പ്രായം കൂടിയ തടവുകാർക്ക് പരോൾ നൽകാൻ ശുപാർശ

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രായം കൂടിയ തടവുകാർക്ക് പരോൾ നൽകാൻ ശുപാർശ. 60 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷൻമാർക്കും 50
 

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രായം കൂടിയ തടവുകാർക്ക് പരോൾ നൽകാൻ ശുപാർശ. 60 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷൻമാർക്കും 50 വയസ്സിന് മുകളിലുള്ള സ്ത്രീ തടവുകാർക്കുമാണ് പരോൾ നൽകാൻ ശുപാർശ

ഇതുസംബന്ധിച്ച് ജയിൽ വകുപ്പ് ആഭ്യന്തര സെക്രട്ടറിക്ക് അപേക്ഷ നൽകി. ജയിലുകളിലെ തിരക്ക് പരിഗണിച്ച് നേരത്തെ തന്നെ ഇത്തരത്തിൽ കുറ്റവാളികൾക്ക് പരോളും ജാമ്യവും നൽകിയിരുന്നു. ഇതുവരെ 1400ലധികം പേർക്കാണ് പരോൾ നൽകിയിട്ടുള്ളത്.

പ്രായംകൂടിയ തടവുകാർക്ക് പരോൾ അനുവദിക്കാനുള്ള ശുപാർശ ജയിൽ മേധാവിയാണ് ആഭ്യന്തര സെക്രട്ടറിക്ക് മുന്നിൽ സമർപ്പിച്ചത്. കുറ്റകൃത്യത്തിന്റെ സ്വഭാവം പരോൾ നൽകുന്നതിൽ പരിഗണിക്കില്ലെന്നും ശുപാർശയിൽ പറയുന്നു. അപേക്ഷ അനുവദിക്കുകയാണെങ്കിൽ 108 പേർതക്ക് 45 ദിവസം പരോൾ ലഭിക്കും.