ഹോം › കേരളം

ആത്മാഭിമാനത്തേക്കാൾ വലുതല്ല പാർട്ടി നടപടി; കെ സുരേന്ദ്രനെതിരെ സന്ദീപ് വാര്യർ

By MJ Desk · 06 Nov 2024, 12:28 PM

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ. നിങ്ങൾ പോയാലും ഒന്നുമില്ല എന്ന രീതിയിൽ അപമാനിച്ചു കൊണ്ടിരിക്കുമ്പോൾ അച്ചടക്കം പാലിക്കണമെന്ന് പറഞ്ഞ് ഭയപ്പെടുത്തരുത്. നടപടി എടുക്കേണ്ടത് തന്നെ അപമാനിച്ചവർക്കെതിരെയാണ്. ഒരു മനുഷ്യന്റെ ആത്മാഭിമാനത്തേക്കാൾ വലുതല്ല പാർട്ടി നടപടി എന്നും അദ്ദേഹം പറഞ്ഞു. ഫോൺ ചെയ്തു ഉത്തരവിട്ടാൽ അതേപോലെ അനുസരിക്കാനുള്ള മാനസികാവസ്ഥയിൽ അല്ല താൻ ഉള്ളത്. ഫോൺ ചെയ്തു കൊണ്ടല്ല പ്രശ്‌നം അവസാനിപ്പിക്കേണ്ടത്. ഒരാൾ പോയാൽ ഒന്നും സംഭവിക്കാൻ ഇല്ലെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്. ഈ നിലപാട് എങ്ങനെ സ്വീകരിക്കാൻ സാധിക്കുന്നുവെന്ന് അറിയില്ല. പ്രകാശ് ജാവ്‌ദേക്കർ താനുമായി സംസാരിച്ചിട്ടില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. ആർഎസ്എസിന് മുന്നിൽ പ്രശ്‌നങ്ങൾ അവതരിപ്പിച്ചിരുന്നു. നിലവിൽ ബിജെപിക്ക് ആർഎസ്എസിന്റെ സംഘടനാ സെക്രട്ടറി ഇല്ല. ഇതിൽ അവർ എന്ത് നിലപാടാണ് സ്വീകരിക്കുന്നത് എന്ന് തനിക്കറിയില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. പാലക്കാട് സി കൃഷ്ണകുമാർ തോറ്റാൽ അതിന്റെ ഉത്തരവാദിത്വം തന്റെ തലയിൽ വെക്കാനുള്ള നീക്കമാണ് നടക്കുന്നത്. കെ സുരേന്ദ്രന്റെ നിർദേശപ്രകാരമാണ് പാലക്കാട് പ്രചാരണത്തിന് എത്തിയത്. സിപിഎമ്മുമായുള്ള മുൻധാരണ പ്രകാരമാണ് വിഷയം ഉന്നയിക്കുന്നത് എന്ന് ആരോപിക്കുന്നത് ശരിയല്ലെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sandeep varier

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›