ഹോം › കേരളം

യാത്രക്കാരൻ ബെല്ലടിച്ചു; കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് അഞ്ച് കിലോമീറ്റർ

By MJ Desk · 08 Mar 2025, 03:21 PM

കണ്ടക്ടർ കയറിയെന്ന ധാരണയിൽ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. തന്നെ കയറ്റാതെ പോയെന്ന് കണ്ടതോടെ കണ്ടക്ടർ മറ്റൊരു ബസിൽ കയറി പിന്നാലെ പാഞ്ഞു. കെഎസ്ആർടിസി ബസിലാണ് സംഭവം നടന്നത്. കരിമാൻതോട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് കണ്ടക്ടറില്ലാതെ ഓടിയത് യാത്രക്കാരിൽ ആരോ ഡബിൾ ബെല്ല് അടിച്ചതോടെയാണ് ഡ്രൈവർ ബസ് മുന്നോട്ടെടുത്തത്. ബസ് പുനലൂർ ബസ് സ്റ്റാൻഡിൽ കയറിയപ്പോഴായിരുന്നു സംഭവം. അഞ്ച് കിലോമീറ്റർ ദൂരമാണ് കണ്ടക്ടർ ഇല്ലാതെ ബസ് ഓടിയത് ബസ് കരുവാളൂരിൽ എത്തിയപ്പോഴാണ് ബസിൽ കണ്ടക്ടർ ഇല്ലെന്ന് യാത്രക്കാരും ഡ്രൈവറും തിരിച്ചറിഞ്ഞത്. ഇതോടെ ബസ് നിർത്തിയിട്ടു. അപ്പോഴേക്കും മറ്റൊരു ബസിൽ കയറി കണ്ടക്ടർ കരുവാളൂരിൽ എത്തുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›