{"vars":{"id": "89527:4990"}}

മുഖ്യമന്ത്രി സ്ഥാനത്ത് പത്താമൂഴം; ബിഹാറിൽ നിതീഷ് കുമാർ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
 

 

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇത് പത്താം തവണയാണ് ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ അധികാരം ഏൽക്കുന്നത്. രാവിലെ 11.30 പട്‌നയിലെ ഗാന്ധി മൈതാനയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും എൻ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ഉപമുഖ്യമന്ത്രിമാരായി സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും സത്യപ്രതിജ്ഞ ചെയ്യും. 

ബിജെപിയിൽ നിന്ന് 10 പേരും ജെഡിയുവിൽ നിന്ന് 9 പേരും ആകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. സ്പീക്കർ സ്ഥാനം ബിജെപിക്ക് നൽകാനാണ് നിലവിലെ ധാരണ.