{"vars":{"id": "89527:4990"}}

പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ
 

 

പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിച്ചതിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വകുപ്പുതല ശിപാർശ. തിരുവല്ല ഡി വൈ എസ് പി. നന്ദകുമാർ, ആറന്മുള സി ഐ. പ്രവീൺ എന്നിവർക്കെതിരെയാണ് നടപടിക്ക് ശിപാർശ നൽകിയത്. 

കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസിന്റെ അന്തസ്സിന് കോട്ടം വരുത്തി എന്നാണ് കണ്ടെത്തൽ. പതിനാറുകാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായ കേസിലാണ് നടപടി. 

കേസിൽ കോന്നി മുൻ ഡി വൈ എസ് പി. രാജപ്പൻ റാവുത്തർ, സി ഐ. ശ്രീജിത്ത്, പത്തനംതിട്ട സി ഡബ്ല്യു സി ചെയർമാൻ എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാൻ എത്തിയ അഭിഭാഷകൻ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ുണ്ട്.