പിസി ജോർജ് എൻ ഡി എയിൽ നിന്നും വിട്ടു; മോദി റിസർവ് ബാങ്കിനെ കൊള്ളടിക്കുന്നുവെന്ന് ആരോപണം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ജനപക്ഷം എംഎൽഎ പി സി ജോർജ് എൻ ഡി എ ബന്ധം ഉപേക്ഷിച്ചു. മോശം അനുഭവങ്ങളെ തുടർന്നാണ് എൻ ഡി
 

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ജനപക്ഷം എംഎൽഎ പി സി ജോർജ് എൻ ഡി എ ബന്ധം ഉപേക്ഷിച്ചു. മോശം അനുഭവങ്ങളെ തുടർന്നാണ് എൻ ഡി എ വിട്ടതെന്ന് പി സി ജോർജ് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പി സി ജോർജ് രംഗത്തുവന്നിരുന്നു. ഇനി എൻ ഡി എ യോഗത്തിൽ പങ്കെടുക്കില്ലെന്നും പി സി ജോർജ് പറഞ്ഞിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് പി സി ജോർജ് ആരോപിച്ചു. മോദി റിസർവ് ബാങ്ക് കൊള്ളയടിക്കുകയാണെന്നും പി സി പറഞ്ഞു