തന്നെ വേണ്ടെന്ന് പറയാൻ ഹസന് എന്ത് അവകാശമെന്ന് പി സി ജോർജ്; ആരുടെയും പുറകെ പോയിട്ടില്ല
തന്നെ വേണ്ടെന്ന് പറയാൻ എം എം ഹസന് എന്ത് അവകാശമെന്ന് പിസി ജോർജ് എംഎൽഎ. താനൊരു മുന്നണിയുടെയും പുറകെ പോയിട്ടില്ല. അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിൽ ഹസൻ അതു പുറത്തു
Oct 31, 2020, 14:47 IST
തന്നെ വേണ്ടെന്ന് പറയാൻ എം എം ഹസന് എന്ത് അവകാശമെന്ന് പിസി ജോർജ് എംഎൽഎ. താനൊരു മുന്നണിയുടെയും പുറകെ പോയിട്ടില്ല. അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിൽ ഹസൻ അതു പുറത്തു വിടട്ടെയെന്നും പി സി ജോർജ് പറഞ്ഞു
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആരുമായും യോജിച്ച് പ്രവർത്തിക്കും. എൻഡിഎ ഉൾപ്പെടെ എല്ലാ മുന്നണികളുമായി സഖ്യസാധ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായും പി സി ജോർജ് പറഞ്ഞു.