പെരിയ ഇരട്ടക്കൊലപാതകം: സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ സുപ്രീം കോടതിയിൽ

പെരിയ ഇരട്ടക്കൊലപാതക കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐയുടെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ. അന്വേഷണ വിവരങ്ങൾ സിബിഐ കോടതിയിൽ സമർപ്പിച്ചു. അന്വേഷണത്തിന് സർക്കാർ സഹകരിക്കുന്നില്ലെന്നും കേസ് ഡയറി ഉൾപ്പെടെ
 

പെരിയ ഇരട്ടക്കൊലപാതക കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിബിഐയുടെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ. അന്വേഷണ വിവരങ്ങൾ സിബിഐ കോടതിയിൽ സമർപ്പിച്ചു. അന്വേഷണത്തിന് സർക്കാർ സഹകരിക്കുന്നില്ലെന്നും കേസ് ഡയറി ഉൾപ്പെടെ കൈമാറിയിട്ടില്ലെന്നും സിബിഐ പറയുന്നു

സർക്കാരിന്റെ ഭാഗത്ത് നിന്ന് നിസഹകരണമുണ്ട്. എങ്കിലും അന്വേഷണവുമായി മുന്നോട്ടു പോകുകയാണ്. നിരവധി പേരുടെ ഫോൺ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും സിബിഐ അറിയിച്ചു. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും.

അതേസമയം സുപ്രീം കോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രേഖകൾ പോലീസ് കൈമാറാത്തത്. 2019 ഫെബ്രുവരി 17നാണ് കല്യോട്ട് പെരിയയിൽ കൃപേഷ്, ശരത് ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടത്.