നിയമസഭയിൽ ഇന്നും അടിയന്തര പ്രമേയത്തിന് അനുമതി; വിലക്കയറ്റം സഭ നിർത്തിവെച്ച് ചർച്ച ചെയ്യും
Sep 18, 2025, 11:17 IST
നിയമസഭയിൽ ഇന്നും അടിയന്തര പ്രമേയത്തിൽ ചർച്ച നടക്കും. തുടർച്ചയായ മൂന്നാം ദിവസമാണ് സഭയിൽ അടിയന്തര പ്രമേയത്തിൻ മേൽ ചർച്ച നടക്കുന്നത്. വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്
സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പിസി വിഷ്ണുനാഥ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്
ഉച്ചയ്ക്ക് 12 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് സഭയിൽ ചർച്ച നടക്കുക. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ പോലീസ് അതിക്രമത്തിലും അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപനത്തിലും അടിയന്തര പ്രമേയ ചർച്ച നടന്നിരുന്നു.