{"vars":{"id": "89527:4990"}}

ബന്ധുക്കൾക്ക് നേരെ നിരന്തരം ലൈംഗികാതിക്രമം; മകനെ കൊന്ന് കനാലിൽ തള്ളി അമ്മ

 
ബന്ധുക്കൾക്ക് നേരെ തുടർച്ചയായി ലൈംഗികാതിക്രമം നടത്തിയ മകനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി അമ്മ കനാലിൽ തള്ളി. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. ബന്ധുക്കളുടെ സഹായത്തോടെയാണ് 57കാരിയായ ലക്ഷ്മി ദേവി മകനായ ശ്യാം പ്രസാദിനെ(35) കൊലപ്പെടുത്തിയത് ശ്യാംപ്രസാദ് അവിവാഹിതനാണ്. ഇയാൾ ബന്ധുക്കൾക്ക നേരെ നിരന്തരം ലൈംഗികാതിക്രമം നടത്തിയതായി പോലീസ് അറിയിച്ചു. ഇത് സഹിക്കവയ്യാതെയാണ് മകനെ കൊലപ്പെടുത്താൻ ലക്ഷ്മി ദേവി തീരുമാനിച്ചത് മകന്റെ മോശം സ്വഭാവം കാരണം കൊലപ്പെടുത്തിയെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. മൃതദേഹം അഞ്ച് കഷണങ്ങളാക്കിയ ശേഷം മൂന്ന് ചാക്കുകളിലായി നഗലഗാണ്ടി കനാലിൽ തള്ളുകയായിരുന്നു.