ഹോം › കേരളം

ഹർജിക്കാരന് കേസിൽ താത്പര്യമില്ല: സ്വർണക്കടത്ത് കേസിൽ ഇഡിക്ക് സുപ്രിം കോടതിയുടെ വിമർശനം

By MJ Desk · 19 Nov 2024, 03:20 PM

സ്വർണക്കടത്ത് കേസിൽ ഇഡിയെ വിമർശിച്ച് സുപ്രിം കോടതി. വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ഹർജിയിൽ ഇഡി വാദത്തിന് തയ്യാറാകാത്തതാണ് സുപ്രീം കോടതിയുടെ വിമർശനത്തിന് കാരണം. കേസിലെ വിചാരണ എറണാകുളം പിഎംഎൽഎ കോടതിയിൽ നിന്ന് കർണാടകയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡിയാണ് ഹർജി നൽകിയത് വാദം കേൾക്കുന്നത് മാറ്റണമെന്ന ഇഡിയുടെ തുടർച്ചയായുള്ള ആവശ്യമാണ് സുപ്രിം കോടതിയെ പ്രകോപിപ്പിച്ചത്. ഹർജിക്കാരന് കേസിൽ താത്പര്യമില്ലെന്ന് കോടതി വിമർശിച്ചു. കേസിൽ ഇഡിക്ക് ഗൗരവമില്ല. ഇഡി സാവകാശം തേടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി അഡീഷണൽ സോളിസിറ്റർ ജനറലിന് ഹാജരാകാൻ അസൗകര്യമുണ്ടെന്നാണ് ഇന്ന് ഇഡി കോടതിയിൽ അറിയിച്ചത്. ആറ് ആഴ്ചത്തേക്ക് കേസ് മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. കഴിഞ്ഞ തവണയും കേസ് മാറ്റിവെക്കണമെന്ന് ഇഡി ആവശ്യപ്പെട്ടപ്പോൾ കോടതി വിമർശനം ഉന്നയിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#gold smuggling case#supreme court

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›