തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇരുട്ടടി തുടങ്ങി: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയും വർധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന്
 

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയും വർധിച്ചു.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 92.74 രൂപയായി. ഡീസലിന് 87.27 രൂപയായി. കോഴിക്കോട് പെട്രോൾ വില ലിറ്ററിന് 91.23 രൂപയായി. ഡീസലിന് 85.89 രൂപയായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തുടർച്ചയായ രണ്ടാം ദിവസമാണ് വില വർധിപ്പിക്കുന്നത്.