തുടർച്ചയായ ആറാം ദിവസവും ഇന്ധനവില വർധിച്ചു; പെട്രോളിന് ഉയർന്നത് 3 രൂപ 32 പൈസ

രാജ്യത്ത് ഇന്ധനവില തുടർച്ചയായ ആറാം ദിവസവും വർധിച്ചു. പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ആറ് ദിവസത്തിനിടെ പെട്രോൾ ലിറ്റിന് 3 രൂപ
 

രാജ്യത്ത് ഇന്ധനവില തുടർച്ചയായ ആറാം ദിവസവും വർധിച്ചു. പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ആറ് ദിവസത്തിനിടെ പെട്രോൾ ലിറ്റിന് 3 രൂപ 32 പൈസയും ഡീസലിന് 3 രൂപ 26 പൈസയുമാണ് വർധിച്ചത്.

എണ്ണ ഉത്പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിലവിലെ നിരക്ക് വർധനവിന് കാരണം. കഴിഞ്ഞ മാസങ്ങളിൽ എണ്ണവില കുത്തനെ ഇടിഞ്ഞെങ്കിലും കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ വർധിപ്പിക്കുകയായിരുന്നു.