ഹോം › കേരളം

ഫോൺ ചോർത്തൽ ആരോപണം: അടിയന്തര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രിയോട് ഗവർണർ

By MJ Desk · 11 Sep 2024, 03:29 PM

പിവി അൻവർ എംഎൽഎ ഉയർത്തിയ ഫോൺ ചോർത്തൽ ആരോപണത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്ന സ്ഥിതി അതീവ ഗൗരവമേറിയതാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ഗവർണർ ആവശ്യപ്പെട്ടു ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ എഡിജിപി എംആർ അജിത് കുമാർ പ്രധാന രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും ഫോൺ ചോർത്തിയെന്നായിരുന്നു പിവി അൻവറിന്റെ ആരോപണം. വിജിലൻസിലുണ്ടായിരുന്ന എഎസ്‌ഐ മോഹൻദാസിനെ ഫോൺ ചോർത്താൻ ചുമതലപ്പെടുത്തിയെന്നും എടിഎസിന്റെ സ്‌പെഷ്യൽ ഓപറേഷൻ ടീമിന്റെ സഹായത്തോടെയാണ് ചോർത്തൽ നടക്കുന്നതെന്നും അൻവർ ആരോപിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›