ഹോം › കേരളം

ഫോൺ ചോർത്തൽ: പിവി അൻവറിനെതിരെ തെളിവില്ലെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

By MJ Desk · 24 Mar 2025, 11:43 AM

ഫോൺ ചോർത്തൽ ആരോപണത്തിൽ പിവി അൻവറിന് ആശ്വാസം. അൻവറിനെതിരെ തെളിവുകളില്ലെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ നൽകി. പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കമുള്ള ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ ഹർജി വന്നിരുന്നു. നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് പിവി അൻവർ എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. വലിയ കോലാഹലങ്ങൾ സൃഷ്ട്ടിച്ച ആരോപണമായിരുന്നു ഇത്. സ്വർണ്ണക്കടത്തും കൊലപാതകവും ഉൾപ്പടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണ് താൻ ഫോൺ ചോർത്തിയതെന്നായിരുന്നു അന്ന് പിവി അൻവർ പറഞ്ഞിരുന്നത്. എന്നാൽ ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്രത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›