ഹോം › കേരളം

ഡിഎംകെയുമായുള്ള സഖ്യ നീക്കം പിണറായി തകർത്തു; ഇനി തൃണമൂലിൽ ചേരുമെന്ന് പിവി അൻവർ

By MJ Desk · 08 Dec 2024, 11:52 AM

ഡിഎംകെയുമായുള്ള തന്റെ സഖ്യനീക്കം പിണറായി വിജയൻ തകർത്തെന്ന് പിവി അൻവർ. ഇനി തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നും അൻവർ അറിയിച്ചു. തൃണമൂലുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ബി എസ് പിയുമായി ചർച്ച നടത്തിയിരുന്നു. പക്ഷേ അവർസ ദുർബലരാണ് ഫാസിസ്റ്റ് വിരുദ്ധ നിലപാട് തുടരുന്നതിനാൽ ബിജെപിയുമായി സഹകരിക്കില്ല. യുഡിെഫ് പ്രവേശനം ഇപ്പോൾ ആലോചനയിലില്ല. മുസ്ലിം ലീഗ് വഴി യുഡിഎഫ് പ്രവേശനത്തിന് ശ്രമിച്ചിട്ടില്ല. വിഡി സതീശൻ എതിർക്കുമെന്ന പ്രചാരണം വിശ്വസിക്കുന്നില്ലെന്നും അൻവർ പറഞ്ഞു നിലവിൽ ഡൽഹിയിൽ തുടരുന്ന പിവി അൻവർ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി ചർച്ച നടത്തിയതായാണ് വിവരം. തൃണമൂൽ എംപിമാരുമായി അൻവർ കൂടിക്കാഴ്ച നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേരത്തെ തമിഴ്നാട് ഡിഎംകെയുമായി അൻവർ ചർച്ച നടത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ അൻവറിന് ഡിഎംകെയിലേക്കുള്ള വാതിൽ അടഞ്ഞിരുന്നു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pv anwar

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›