ഹോം › കേരളം

ബിജെപിയും ആർഎസ്എസും ആകാതെ സംഘിയാകാമെന്ന് പിണറായി തെളിയിച്ചു: കെ എം ഷാജി

By MJ Desk · 19 Nov 2024, 05:31 PM

മകളെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംഘിയാകുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. മുഖ്യമന്ത്രിക്ക് സംഘി എന്നതിനേക്കാൾ യോജിക്കുന്ന പദം വേറെയില്ല. നിർബന്ധിത സാഹചര്യത്തിലായിരിക്കാം അദ്ദേഹം അങ്ങനെയാകുന്നത്. പാർട്ടിയാണോ അണികളാണോ രാജ്യമാണോ അതോ മകളാണോ വലുതെന്ന ചോദ്യം അദ്ദേഹത്തിന് മുന്നിൽ വന്നിട്ടുണ്ടാകാം. ഈ സാഹചര്യത്തിൽ സംഘിയായി മകളെ രക്ഷിക്കാമെന്ന് കരുതിക്കാണും പിണറായി വിജയൻ നിരന്തരം ഇസ്ലാമോഫോബിക് പരാമർശം നടത്തുകയാണ്. ആർഎസ്എസും ബിജെപിയും ആകാതെ സംഘിയാകാമെന്ന് പിണറായി തെളിയിച്ചു. ഉത്തരേന്ത്യൻ മാതൃകയിൽ വിവാദങ്ങളെ ജാതീയമായി വേർതിരിക്കാനാണ് ശ്രമമെന്നും കെഎം ഷാജി പറഞ്ഞു. തന്നെ വിമർശിച്ച സിപിഎം നേതാവ് എകെ ബാലൻ ആള് പാവമാണ്. അൽപ്പം കിളി പോയി എന്ന പ്രശ്‌നം മാത്രമേയുള്ളു. മുഖ്യമന്ത്രിയെ കാണുമ്പോൾ സ്‌നഗിയിട്ട് നടക്കുന്ന എഎ റഹീം തന്നെ പഠിപ്പിക്കാൻ പറയേണ്ടയെന്നും ഷാജി പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#km shaji

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›