{"vars":{"id": "89527:4990"}}

ചില ആളുകളെ കൊണ്ട് പിണറായി വർഗീയത പറയിപ്പിക്കുന്നു; ഇടതുമുന്നണി ശിഥിലമായി: സതീശൻ
 

 

ശബരിമല സ്വർണക്കൊള്ള കേസിൽ എസ് ഐ ടിയെ സർക്കാർ സമ്മർദത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എസ്‌ഐടിയിൽ സിപിഎം ബന്ധമുള്ള പോലീസുകാരുണ്ട്. ശബരിമലയിലെ സ്വർണം ആർക്കാണ് വിറ്റതെന്നും വിഡി സതീശൻ ചോദിച്ചു

മൂന്ന് സിപിഎം നേതാക്കൾ പെട്ടു. ബാക്കിയുള്ളവർ ക്യൂവിലാണ്. ചില ആളുകളെക്കൊണ്ട് പിണറായി വർഗീയത പറയിപ്പിക്കുന്നു. എല്ലാം ചെയ്യിപ്പിക്കുന്നത് പിണറായി വിജയനാണ്. തദ്ദേശ തെരഞ്ഞെടുപ്പോടെ ഇടതുമുന്നണി ശിഥിലമായി

അടൂർ പ്രകാശിനെ ചോദ്യം ചെയ്യട്ടെ. ചോദ്യം ചെയ്ത് എന്നോർത്ത് പ്രതിയാകുമോയെന്നും സതീശൻ ചോദിച്ചു. പോറ്റിക്കൊപ്പം ഫോട്ടോ എടുത്തതാണ് പ്രശ്‌നമെങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യട്ടെ. നാണംകെട്ട് നിൽക്കുമ്പോൾ ബാലൻസ് ചെയ്യാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.