ഹോം › കേരളം

ഭാവഗായകനെ അനുസ്മരിച്ച് പിണറായി വിജയന്‍

By MJ News Desk · 09 Jan 2025, 10:12 PM

അന്തരിച്ച മലയാളത്തിന്റെ ഭാവ ഗായകന്‍ പി ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാല ദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്ക് വിരാമമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രന്‍. ജയചന്ദ്രന്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന്‍ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സമാനതകള്‍ ഇല്ലാത്ത ഭാവാവിഷ്‌കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത്. ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതില്‍ അസാമാന്യമായ സംഭാവനകള്‍ നല്‍കിയ ഗായകനായി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തും. മലയാള ഭാഷതന്‍ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്. മലയാള സംഗീത ലോകത്തിനും ചലചിത്ര സംഗീത ലോകത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് ജയചന്ദ്രന്റെ വേര്‍പാട് കൊണ്ട് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#jayachandran#kerala#pinarayi

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›