ഹോം › കേരളം

ഇ പി ജയരാജന് പിന്തുണയുമായി പിണറായി വിജയന്‍

By MJ News Desk · 15 Nov 2024, 09:56 PM

ആലപ്പുഴ: ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ എഴുതുന്ന പുസ്തകത്തെപ്പറ്റി അയാള്‍ അറിയണ്ടേയെന്നും ഉപതിരഞ്ഞെടുപ്പ് സമയം നോക്കി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ മെനയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി സി പുസ്തകം പ്രസിദ്ധീകരിച്ച ഇ പി ജയരാജന്റെ പുസ്തകത്തെ ചൊല്ലി വിവാദം മൂര്‍ച്ഛിച്ചുകൊണ്ടിരിക്കെയാണ് പിണറായിയുടെ വിശദീകരണം. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തന്റെ ആത്മകഥയല്ല അതെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കൃത്യമായി ഉത്തരം പറയാതെ ഡി സി ബുക്‌സ് ഉടമ രവി ഡി സി ഒഴിഞ്ഞു മാറിയതും വാര്‍ത്തയായിരുന്നു. യുഡിഎഫിനെയും ബിജെപിയെയും സഹായിക്കാനായി മാധ്യമങ്ങള്‍ ഉപതെരഞ്ഞെടുപ്പ് സമയം നോക്കി വാര്‍ത്തകള്‍ മെനയുകയാണ്. വായനക്കുള്ള പുസ്തകം നേരെ വാട്‌സആപ്പ് സന്ദേശമായി ആരെങ്കിലും അയച്ചു കൊടുക്കുമോ. പ്രസിദ്ധീകരണശാല ആ പുസ്തകത്തിന്റെ സാധാരണ രീതിയിലുള്ള പ്രസാധനമല്ല ഉദ്ദേശിച്ചത്. വിവാദമായ വിഷയങ്ങള്‍ താന്‍ ആ പുസ്തകത്തില്‍ എഴുതിയിട്ടുമില്ല, എഴുതാന്‍ ഉദ്ദേശിക്കുന്നുമില്ല എന്നാണ് ഇപി പറഞ്ഞതെന്നും മുഖ്യമന്ത്രി വിവാദത്തില്‍ പ്രതികരിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#dc books#ep jayaran#kerlala#pinarayi

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›