പ്രതിപക്ഷത്ത് അദ്ദേഹത്തെ പോലെയൊരാൾ ഉള്ളത് നല്ലതല്ലേ; കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

പി കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിനെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ. എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തയോട്
 

പി കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിനെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ. എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞാലിക്കുട്ടി മടങ്ങിവരട്ടെ, നിയമസഭയിൽ അദ്ദേഹത്തെ പോലെ ഒരാൾ പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്. എന്തോ ചില പ്രത്യേക സാഹചര്യം വരുന്നുവെന്ന് തോന്നിയതിന്റെ ഭാഗമായി അദ്ദേഹം പാർലമെന്റിലേക്ക് പോകണമെന്ന് ആഗ്രഹിച്ചു. അങ്ങോട്ടുപോയി. അതിപ്പോൾ അവസാനിപ്പിച്ച് നിയമസഭയിലേക്ക് അദ്ദേഹം വരണമെന്ന് ചിന്തിക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.