പൊങ്ങച്ചം പറയാന്‍ വാര്‍ത്താ സമ്മേളനം ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

പൊങ്ങച്ചം പറയാന് വാര്ത്താ സമ്മേളനങ്ങളെ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് വ്യാപനത്തെ തുടര്ന്ന് അതാത് ദിവസങ്ങളിലെ പ്രധാന കാര്യം പറയാനാണ് വാര്ത്താ സമ്മേളനങ്ങള് വിളിച്ചതെന്നും മുഖ്യമന്ത്രി
 

പൊങ്ങച്ചം പറയാന്‍ വാര്‍ത്താ സമ്മേളനങ്ങളെ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അതാത് ദിവസങ്ങളിലെ പ്രധാന കാര്യം പറയാനാണ് വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ ദിവസങ്ങളിലും ജാഗ്രതാ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളുമായി മുഖ്യമന്ത്രി നടത്തിയിരുന്ന പത്രസമ്മേളനം സാധാരണക്കാര്‍ക്ക് ഒരു ആശ്വാസമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ചില എംഎല്‍എമാര്‍ ഇതിനെ പരിഹസിച്ച് രംഗത്തുവന്നിരുന്നു. സര്‍ക്കാരിന് നേട്ടമാകുന്നുണ്ടോയെന്ന ദുഷ്ടലാക്കിലായിരുന്നു ഇവരുടെ പ്രതികരണങ്ങള്‍.

എല്ലാ ദിവസവും നടത്തി വന്ന വാര്‍ത്താ സമ്മേളനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളിലാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് സ്പ്രിംഗ്ലര്‍ വിവാദവും കടന്നുവന്നത്. ഇതോടെ പ്രതിപക്ഷം വാര്‍ത്താ സമ്മേളനത്തെയും രാഷ്ട്രീയലാഭത്തിനായി ഉപയോഗിച്ച് പരിഹസിക്കുകയായിരുന്നു