ജനവികാരം അട്ടിമറിക്കാനുള്ള ശ്രമം വിജയിച്ചില്ല: സുകുമാരൻ നായർക്കെതിരെ പിണറായി

നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ അനുകൂല മനോഭാവം ഇല്ലാതാക്കാൻ നടത്തിയ ശ്രമത്തിൽ സുകുമാരൻ നായർ
 

നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ അനുകൂല മനോഭാവം ഇല്ലാതാക്കാൻ നടത്തിയ ശ്രമത്തിൽ സുകുമാരൻ നായർ വിമർശിച്ചില്ല. ജനവികാരം അട്ടിമറിക്കാനായിരുന്നു പോളിംഗ് ദിനത്തിലെ അദ്ദേഹത്തിന്റെ ആഹ്വാനം

ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു സുകുമാരൻ നായരുടെ പരാമർശം. അതിനിടെ വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിന് പിന്നാലെ മകളെ എം ജി സർവകലാശാല സിൻഡിക്കേറ്റിൽ നിന്നും സുകുമാരൻ നായർ രാജിവെപ്പിച്ചു. സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങളും നൽകിയിട്ടും എൻഎസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് കുത്തി എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം