വിമാനാപകടം: മുഖ്യമന്ത്രിയും ഗവർണറും കരിപ്പൂരിലെത്തും, കേന്ദ്രമന്ത്രി വി മുരളീധരൻ സ്ഥലത്തെത്തി

കരിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് സ്ഥലത്ത് എത്തും. ഇരുവരും അപകടസ്ഥലം സന്ദർശിക്കും. രാവിലെ 9 മണിയോടെ മുഖ്യമന്ത്രിയും
 

കരിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇന്ന് സ്ഥലത്ത് എത്തും. ഇരുവരും അപകടസ്ഥലം സന്ദർശിക്കും. രാവിലെ 9 മണിയോടെ മുഖ്യമന്ത്രിയും ഗവർണറും കരിപ്പൂരിലേക്ക് പുറപ്പെടും

മരിച്ചവരുടെ കുടുംബാംഗങ്ങളെ ഇവർ കാണും. കേന്ദ്രവ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയും കരിപ്പൂരിലെത്തും. കേന്ദ്രവിദേശകാര്യ മന്ത്രി വി മുരളീധരൻ പുലർച്ചെയോടെ കരിപ്പൂരിലെത്തിയിരുന്നു.

അപകടത്തിൽ വിശദമായ അന്വേഷണം ഡിജിസിഎ നടത്തുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും. ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് പരിശോധന നടത്തുകയാണ്.

മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബ്ലാക്ക് ബോക്‌സ് ഉൾപ്പെടെ കണ്ടെത്തേണ്ടതായുണ്ട്. നടപടിക്രമങ്ങൾ നടന്നുവരികയാണ്.