കൊവിഡ് കാലത്ത് ഫേസ്ബുക്കിൽ ഉമ്മൻ ചാണ്ടിയെയും കടത്തി വെട്ടി പിണറായി; ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ് വർധിച്ചു

കൊവിഡ് കാലത്ത് ഫേസ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഉമ്മൻ ചാണ്ടിയെ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി വിജയൻ എന്ന പേജിന് 10,67,397 പേരുടെ ലൈക്കുണ്ട്. 11,52,087 പേരാണ്
 

കൊവിഡ് കാലത്ത് ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഉമ്മൻ ചാണ്ടിയെ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി വിജയൻ എന്ന പേജിന് 10,67,397 പേരുടെ ലൈക്കുണ്ട്. 11,52,087 പേരാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് 10,62,522 പേരാണ് ഫോളോവേഴ്‌സായിട്ടുള്ളത്. 10,64,667 പേരുടെ ലൈക്കാണ് പേജിനുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ ഊർജിതമാക്കിയതോടെ വിവരങ്ങൾ അറിയുന്നതിനായി ഒരു ലക്ഷത്തോളം അധികമാളുകളാണ് പിണറായി വിജയനെ ഫോളോ ചെയ്യാൻ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും നിരവധി പേർ ഫേസ്ബുക്ക് വഴി കാണുന്നുണ്ട്

2013 നവംബർ 17നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പേജ് ആരംഭിക്കുന്നത്. അതേസമയം 2010 ഫെബ്രുവരി 24നാണ് ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ അക്കൗണ്ട് ആരംഭിച്ചത്