മുഖ്യമന്ത്രി പിണറായി വിജയൻ മോദി ആകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതിന് പിന്നാലെ സംസാരിക്കുകയായിരുന്നു സതീശൻ. പ്രതിരോധത്തിൽ ആകുമെന്ന് അറിയാമായിരുന്നതിനാൽ സഭ നടക്കരുതെന്ന് മുഖ്യമന്ത്രി ആഗ്രഹിച്ചിരുന്നതായും സതീശൻ ആരോപിച്ചു ചോദ്യങ്ങൾ സഭയിൽ വരാതെ ശ്രദ്ധിച്ചത് അതിന്റെ ഭാഗമാണ്. മുഖ്യമന്ത്രി ഭീതിയിലാണെന്നും സതീശൻ കുറ്റപ്പെടുത്തി. വളരെ ദൗർഭാഗ്യകരമായ കാര്യങ്ങളാണ് സഭയിൽ ഉണ്ടായതെന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസുകൾ ഗൂഢാലോചന നടത്തി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളാക്കി മാറ്റിയെന്നും സതീശൻ ആരോപിച്ചു നിയമസഭയിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ബഹളമുണ്ടായത്. സ്പീക്കർ തന്നോട് അനാദരവോടെ സംസാരിച്ചു. ഒരു സ്പീക്കറും ഇങ്ങനെ സംസാരിച്ചിട്ടില്ല. കുറ്റബോധം മൂലമാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. താൻ പറഞ്ഞത് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. എന്നാൽ തനിക്കെതിരെ പറഞ്ഞ കാര്യങ്ങൾ രേഖയിൽ നിന്ന് നീക്കം ചെയ്തില്ലെന്നും സതീശൻ പറഞ്ഞു
പിണറായി വിജയൻ മോദി ആകുന്നു; സഭ നടക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആഗ്രഹം: സതീശൻ
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
ആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കും കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി
പൂർണ്ണ പേജ് കാണുക ›