പ്രതിപക്ഷം എന്തിനാണ് ആർ എസ് എസ് വാദം ഏറ്റുപിടിച്ചത്; ഇപ്പോൾ തിരിഞ്ഞു കുത്തുന്നുവെന്നും മുഖ്യമന്ത്രി

ഖുറാൻ മറവിൽ സ്വർണക്കടത്ത് എന്ന പുകമറ സൃഷ്ടിച്ചത് കോൺഗ്രസും മുസ്ലിം ലീഗും ചേർന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം ഉയർത്തിയ വാദം അവരെ തന്നെ തിരിഞ്ഞു കൊത്തുന്നുവെന്ന്
 

ഖുറാൻ മറവിൽ സ്വർണക്കടത്ത് എന്ന പുകമറ സൃഷ്ടിച്ചത് കോൺഗ്രസും മുസ്ലിം ലീഗും ചേർന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം ഉയർത്തിയ വാദം അവരെ തന്നെ തിരിഞ്ഞു കൊത്തുന്നുവെന്ന് അവർ ഇപ്പോൾ മനസ്സിലാക്കുന്നുണ്ട്

ബിജെപിയുടെയും ആർ എസ് എസിന്റെയും വാദം പ്രതിപക്ഷം എന്തിനാണ് ഏറ്റുപിടിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ആർ എസ് എസിന് അവരുടേതായ ലക്ഷ്യമുണ്ട്. അവരും ബിജെപിയും ഉയർത്തിയ ആരോപണങ്ങൾ പ്രതിപക്ഷം ഏറ്റെടുക്കുകയായിരുന്നു. ഇതുമൂലം ഖുറാനെ ആദരിക്കുന്നവരുടെ വികാരം കോൺഗ്രസിന് എതിരായി

കുറച്ചൊന്ന് തിരിച്ചുകുത്തുന്നു എന്ന് മനസ്സിലാക്കിയപ്പോൾ ചില ഉരുണ്ടുകളികൾ കളിക്കുകയാണ് പ്രതിപക്ഷം. ഏത് കളി ആയാലും പറ്റിയ അപകടം തിരിച്ചറിയുന്നത് നല്ലതാണ്. മറ്റ് ഉദ്ദേശ്യങ്ങൾക്കായി ഖുറാനെ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു