രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

ലഡാക്കിലെ ചൈനീസ് അതിർത്തിയിലുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി
 

ലഡാക്കിലെ ചൈനീസ് അതിർത്തിയിലുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ജവാൻമാരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്നതിലൂടെ രാജ്യത്തെ ജനങ്ങളെയാകെ സുരക്ഷിതരായി നിർത്തുന്നവരാണ് സേനാംഗങ്ങൾ. ത്യാഗനിർഭരമായ ദൗത്യം നിർവഹിക്കുന്നതിനിടെ ഇന്നലെ സൈനികരിൽ ചിലർ വീരമൃത്യു വരിച്ചിട്ടുണ്ട്. സ്വജീവൻ നമുക്ക് വേണ്ടി ബലിയർപ്പിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. അവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു

തിങ്കളാഴ്ച രാത്രി ഗാൽവൻ താഴ് വരയിലുണ്ടായ സംഘർഷത്തിൽ 20 ജവാൻമാരാണ് കൊല്ലപ്പെട്ടത്. ഇതിലൊരാൾ കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.