വി എസ് അച്യുതാനന്ദനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി

വി എസ് അച്യുതാനന്ദനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. കവടിയാറിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഉച്ചയ്ക്ക് വി എസിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി പത്ത് മിനിറ്റ് നേരം ഇവിടെ ചെലവഴിച്ചു.
 
ഫിസിയോ തെറാപ്പി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന വി എസിനെ മുറിയിൽ ചെന്നാണ് പിണറായി വിജയൻ കണ്ടത്. ഇതിന് ശേഷം മകൻ വി എ അരുൺകുമാറിനോട് വി എസിന്റെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.