പിണറായിയെ അംഗീകരിക്കാതിരിക്കാൻ തരമില്ല; ഇത് പിണറായിയുടെ നേട്ടമെന്ന് പി സി ജോർജ്

പൂഞ്ഞാർ മണ്ഡലത്തിൽ തന്നെ രണ്ടാമത് എത്തിച്ച ജനങ്ങൾക്ക് നന്ദിയെന്ന് പി സി ജോർജ്. തോൽവിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു പി സി ജോർജ്. മൂന്ന് മുന്നണിക്കും എതിരായി ഒറ്റയ്ക്ക്
 

പൂഞ്ഞാർ മണ്ഡലത്തിൽ തന്നെ രണ്ടാമത് എത്തിച്ച ജനങ്ങൾക്ക് നന്ദിയെന്ന് പി സി ജോർജ്. തോൽവിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു പി സി ജോർജ്. മൂന്ന് മുന്നണിക്കും എതിരായി ഒറ്റയ്ക്ക് മത്സരിച്ച എനിക്ക് രണ്ടാം സ്ഥാനം തന്നെ പൂഞ്ഞാറിലെ ജനങ്ങളോട് നന്ദിയുണ്ട്. ഇത് പറഞ്ഞില്ലെങ്കിൽ ഞാനൊരു നന്ദി കെട്ടവനാകും

എൽഡിഎഫിന്റെ, സിപിഎമ്മിന്റെ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. യഥാർഥത്തിൽ പിണറായിയുടെ നേട്ടമാണെന്നാണ് എന്റെ അഭിപ്രായം. കേരള ചരിത്രത്തിൽ പിണറായിയുടെ ഭൂരിപക്ഷം അമ്പതിനായിരമാണ്. ഒരു തെറ്റുമില്ല. കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടതുപക്ഷ മന്ത്രിമാരിൽ ആരെക്കുറിച്ചും വലിയ പരാതികളുണ്ടായിരുന്നില്ല

കൊറോണയെ നേരിടാൻ പിണറായി കാണിച്ച ആർജവം ചെറുതല്ല. രണ്ട് വെള്ളപ്പൊക്കത്തിന്റെ സമയത്തും പിണറായി ജനങ്ങൾക്കൊപ്പം നിന്നു. ഒരു മനുഷ്യനും പട്ടിണി കിടക്കാൻ പിണറായി സമ്മതിച്ചില്ല. വ്യക്തിപരമായി പിണറായി വിജയനെ അംഗീകരിക്കാതിരിക്കാൻ തരമില്ലെന്നും പി സി ജോർജ് പറഞ്ഞു