സംസ്ഥാനത്ത് സർക്കാരിന്റെ സാലറി ചലഞ്ച് വീണ്ടും; ഇത്തവണ സഹകരിക്കാമെന്ന് പ്രതിപക്ഷം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാലറി ചലഞ്ചുമായി സംസ്ഥാന സർക്കാർ. സർവീസ് സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് സർക്കാർ ജീവനക്കാർ സാലറി ചലഞ്ചുമായി സഹകരിക്കണമെന്ന്
 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാലറി ചലഞ്ചുമായി സംസ്ഥാന സർക്കാർ. സർവീസ് സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് സർക്കാർ ജീവനക്കാർ സാലറി ചലഞ്ചുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചത്.

സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമായത് കണക്കിലെടുത്താണ് പ്രളയകാലത്തേതിന് സമാനമായ സാലറി ചലഞ്ച് കൊണ്ടുവരാൻ തീരുമാനിച്ചത്. അതേസമയം ഇത്തവണ സാലറി ചലഞ്ചുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പ്രളയകാലത്ത് സാലറി ചലഞ്ചിനെ പ്രതിപക്ഷം എതിർത്തിരുന്നു

ബീവറേജസ് ഔട്ട്‌ലെറ്റുകൾ അടയ്ക്കുക കൂടി ചെയ്തതോടെ സർക്കാരിന്റെ നികുതിയടക്കുള്ള വരുമാനങ്ങളിൽ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഖജനാവ് കാലിയാകുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതോടെയാണ് സാലറി ചലഞ്ച് വീണ്ടും അവതരിപ്പിക്കുന്നത്.