പിണറായിയുടെ റോഡ്​ഷോ നാളെ; ചടങ്ങിൽ മലയാളത്തിന്റെ പ്രിയതാരങ്ങളും

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ നായകൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മണ്ഡലത്തില് റോഡ് ഷോ നടത്തും. എല്.ഡി.എഫ് ധര്മ്മടം നിയോജകമണ്ഡലം ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതല് 6.30
 

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ നായകൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മണ്ഡലത്തില്‍ റോഡ്​ ഷോ നടത്തും. എല്‍.ഡി.എഫ് ധര്‍മ്മടം നിയോജകമണ്ഡലം ഞായറാഴ്‌ച ഉച്ചയ്ക്ക് 2.30 മുതല്‍ 6.30 വരെ നടക്കുന്ന ​ റോഡ് ഷോയിൽ മലയാളത്തിന്റെ പ്രിയതാരങ്ങളും പങ്കെടുക്കും. പ്രകാശ് രാജ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, മധുപാല്‍ തുടങ്ങി കലാ-സാംസ്‌കാരികമേഖലയിലെ പ്രമുഖരാണ് ചടങ്ങിൽ അണിനിരക്കുന്നത്.

കോവിഡ് പ്രൊട്ടോക്കോളും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബൈക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും സംഘാടകര്‍ അറിയിച്ചു.