കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് ജോസ് കെ മാണി വിഭാഗം; യുഡിഎഫ് നിർദേശം തള്ളി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന യുഡിഎഫിന്റെ നിർദേശം തള്ളി ജോസ് കെ മാണി വിഭാഗം. പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന പാർട്ടിയുടെ മുൻനിലപാടിൽ മാറ്റമില്ലെന്ന് ജോസ്
 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന യുഡിഎഫിന്റെ നിർദേശം തള്ളി ജോസ് കെ മാണി വിഭാഗം. പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന പാർട്ടിയുടെ മുൻനിലപാടിൽ മാറ്റമില്ലെന്ന് ജോസ് കെ മാണി പറഞ്ഞു

രാജിവെച്ചു കൊണ്ടുള്ള ഒത്തുതീർപ്പില്ല. കരാർ തിരുത്തുകയെന്നത് യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നീതി നിഷേധമാണ്. ചങ്ങനാശ്ശേരിയിലും കാഞ്ഞിരപ്പള്ളി ബ്ലോക്കിലും മുൻധാരണപ്രകാരം സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. എന്നാൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തരമൊരു കരാർ ഇല്ലെന്നും ജോസ് കെ മാണി പറഞ്ഞു

രാജിവെക്കില്ലെന്ന് വ്യക്തമാക്കിയതോടെ പി ജെ ജോസഫ് വിഭാഗം ശനിയാഴ്ച വൈകുന്നേരം തൊടുപുഴയിൽ ഹൈപവർ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഞായറാഴ്ച കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളുടേയും യോഗം ജോസ് കെ മാണി വിഭാഗവും വിളിച്ചിട്ടുണ്ട്.