ഹോം › കേരളം

ഇതൊക്കെ പെയ്ഡാ…ഷാഫിയെ ട്രോളി പി കെ ഫിറോസ്

By MJ News Desk · 23 Nov 2024, 06:48 PM

പാലക്കാട് ഗംഭീര വിജയം നേടിയ രാഹുല്‍ മാങ്കൂട്ടത്തില്‍ അമ്മയോടൊപ്പം മാധ്യമ പ്രവര്‍ത്തകരെ കാണുന്നതിനിടെ ഷാഫിയെ ട്രോളി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ഷാഫിയുടെ പിന്‍ഗാമിയായി പാലക്കാട്ടെ എം എല്‍ എ സ്ഥാനവും അതിന് മുമ്പ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനവും ഏറ്റെടുക്കുമ്പോള്‍ വലിയ പേടിയുണ്ടെന്നും ഷാഫിയെ പോലുള്ള ഒരു ജനകീയ നേതാവിന്റെ പിന്‍ഗാമിയാകുമ്പോള്‍ കരുത്തുണ്ടെന്നുമെല്ലാം പറയുന്നതിനിടെയായിരുന്നു പിന്നണിയില്‍ നിന്ന് പി കെ ഫിറോസിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും ഇടപെടല്‍. ഇങ്ങനെ പറയാന്‍ രാഹുലിന് കുറെ കാശ് ശാഫി നല്‍കിയിട്ടുണ്ടെന്നും ഈ കമന്റെല്ലാം പെയ്ഡാണെന്നും പി കെ ഫിറോസ് പറഞ്ഞു. ഇതോടെ സദസ്സ് മുഴുവനും പൊട്ടിച്ചിരിച്ചു. ഭൂരിപക്ഷം ആഗ്രഹിച്ചത് കൊണ്ട് വലിയ സന്തോഷമുണ്ടായെന്നും മാധ്യമ വാര്‍ത്തകള്‍ക്കിടയിലും ജനങ്ങളുടെ വിധിയെഴുത്തില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും ഷാഫി വ്യക്തമാക്കി. കോണ്‍ഗ്രസിനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും പരിഹസിച്ച മാധ്യമങ്ങളെയും ഷാഫി വിമര്‍ശിച്ചു. രാഹുലിന്റെ വിജയത്തിനായി പാലക്കാട്ടെ നഗര ഗ്രാമങ്ങള്‍ വ്യത്യാസമില്ലാതെ കൂടെ നിന്നയാളാണ് ഷാഫി. ഷാഫിക്കൊപ്പം ഫിറോസും നിരന്തരം ഗോദയിലിറങ്ങിയിരുന്നു. രാഹുലിന് നേരെയുള്ള വ്യക്തിഹത്യക്ക് മാധ്യമങ്ങള്‍ കൂട്ടുനിന്നെന്നും ഷാഫി വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pk firoz#rahul mankoottathil#shafi parambil

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›