ഹോം › കേരളം

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത് അജൻഡയിൽ ഇല്ലെന്ന് പി കെ ശശി

By MJ Desk · 20 Aug 2024, 03:12 PM

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത് എന്റെ മുന്നിലുള്ള അജൻഡയല്ലെന്ന് സിപിഎം നേതാവ് പികെ ശശി. ഇതുസംബന്ധിച്ച് കൽപിത കഥകൾ മെനയുകയാണ്. സംഘടനാപരമായ ഒരു കാര്യവും മാധ്യമങ്ങളോട് തയ്യാറല്ലെന്നും പികെ ശശി പറഞ്ഞു ഞാൻ കമ്മ്യൂണിസ്റ്റാണ്, പാർട്ടിക്കാരനായി നിൽക്കുകയാണ്. പാർട്ടിയിലെ ഒരു വിഷയവും മാധ്യമങ്ങളുമായി ചർച്ച ചെയ്യാൻ തയ്യാറല്ല. മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലെ സഹകരണ കോളേജിന്റെ പ്രവർത്തന ഫണ്ടുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടായെന്ന ആരോപണം ജില്ലാ കമ്മിറ്റിയിൽ ഉയർന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ വാർത്തയുടെ അച്ഛനെ അന്വേഷിച്ച് പുറത്തുവിടൂ എന്നായിരുന്നു ശശിയുടെ മറുപടി ജില്ലാ കമ്മിറ്റി അംഗമായ പികെ ശശിയെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതായി വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജി വെച്ചേക്കുമെന്ന റിപ്പോർട്ടുകളും വന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pk sasi

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›