ഹോം › കേരളം

തരംതാഴ്ത്തലിനെതിരെ അപ്പീൽ നൽകാൻ പികെ ശശി; കെടിഡിസി ചെയർമാൻ സ്ഥാനം രാജി വെച്ചേക്കും

By MJ Desk · 19 Aug 2024, 10:58 AM

പാർട്ടിയിൽ നിന്ന് തരംതാഴ്ത്തൽ നടപടി നേരിട്ട സിപിഎം നേതാവ് പികെ ശശി അപ്പീൽ നൽകിയേക്കും. ജില്ലാ കമ്മിറ്റിയുടെ നടപടിക്കെതിരെ സംസ്ഥാന സമിതിയിലാണ് അപ്പീൽ നൽകുക. ചടങ്ങൾ പാലിച്ചല്ല തനിക്കെതിരെ നടപടിയെടുത്തതെന്ന് പികെ ശശി ചൂണ്ടിക്കാട്ടും അതേസമയം കെടിഡിസി ചെയർമാൻ സ്ഥാനവും പികെ ശശി രാജിവെച്ചേക്കും. പാർട്ടി ആവശ്യപ്പെടും മുമ്പ് രാജിവെക്കാനാണ് നീക്കം. അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തിൽ കെടിഡിസി ചെയർമാൻ സ്ഥാനമൊഴിയാൻ പാർട്ടി നിർദേശിച്ചേക്കുമെന്ന വിലയിരുത്തലിലാണ് ഇതിന് മുമ്പേ രാജിവെക്കാൻ ഒരുങ്ങുന്നത്. അതേസമയം വ്യാപക ക്രമക്കേടുകളാണ് പികെ ശശിക്കെതിരെ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുള്ളത്. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നാണ് ആരോപണം

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pk sasi

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›