കാഞ്ഞങ്ങാട് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

കാഞ്ഞങ്ങാട് അരയിക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. സുഹൃത്തുക്കൾക്കൊപ്പം അരയി പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു. രാജന്റെ മകൻ റിതിൻ രാജാണ് മരിച്ചത്. രണ്ട് കൂട്ടുകാരും റിതിനൊപ്പമുണ്ടായിരുന്നു.
 

കാഞ്ഞങ്ങാട് അരയിക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. സുഹൃത്തുക്കൾക്കൊപ്പം അരയി പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു. രാജന്റെ മകൻ റിതിൻ രാജാണ് മരിച്ചത്.

രണ്ട് കൂട്ടുകാരും റിതിനൊപ്പമുണ്ടായിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സുമെത്തി തിരച്ചിൽ നടത്തുകയായിരുന്നു. അരമണിക്കൂറിന് ശേഷമാണ് റിതിനെ കണ്ടെത്തിയത്. അപ്പോഴേക്കും വിദ്യാർഥി മരിച്ചിരുന്നു