ഹോം › കേരളം

മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് പ്രധാനധ്യാപകന് നേരെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൊലവിളി

By MJ News Desk · 21 Jan 2025, 05:38 PM

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് പ്രധാനധ്യാപകന് നേരെ കൊലവിളി. പാലക്കാടാണ് സംഭവം. സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് നേരത്തേ അധ്യാപകന്‍ പറഞ്ഞിരുന്നു. ഇത് മറികടന്ന് മൊബൈലുമായി എത്തിയ വിദ്യാര്‍ഥിയെ സ്‌കൂളിന്റെ മേധാവിയായ പ്രധാനധ്യാപകന്‍ പിടിച്ചു. കൈയ്യിലെ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതോടെ വിദ്യാര്‍ഥിയുടെ സ്വഭാവം മാറുകയായിരുന്നു. പ്രധാനധ്യാപകനോട് രൂക്ഷമായ ഭാഷയില്‍ സംസാരിച്ച വിദ്യാര്‍ഥി കൊലവിളിയും നടത്തി. പുറത്തിറങ്ങിയാല്‍ കാണിച്ച് തരാം എന്നാണ് അധ്യാപകരോട് വിദ്യാര്‍ത്ഥിയുടെ ഭീഷണി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം. മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന് കുട്ടികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ കുട്ടി സ്‌കൂളില്‍ ഫോണ്‍ കൊണ്ടു വരികയും പ്രധാനധ്യാപകന്‍ പിടിച്ചുവയ്ക്കുകയുമായിരുന്നു. അധ്യാപകര്‍ കര്‍ശന നിര്‍ദേശം നല്‍കുമെങ്കിലും സ്‌കൂളുകളിലേക്ക് രക്ഷിതാക്കളുടെ സമ്മത പ്രകാരമോ അറിവോടേയോ നിരവധി കുട്ടികളാണ് മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നത്. പല സ്‌കൂളുകളും കര്‍ശന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ചില സ്‌കൂളുകള്‍ ഇത്തരം സംഭവങ്ങള്‍ അറിഞ്ഞതായി നടിക്കാറില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mobile phone#plus one#principa#s school#student

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›