പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 82.95 വിജയശതമാനം, 77 സ്‌കൂളുകൾക്ക് നൂറുമേനി വിജയം
 

 

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 83.87 ആയിരുന്നു വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാൾ 0.92 വിജയശതമാനത്തിൽ കുറവുണ്ട്. റഗുലർ വിഭാഗത്തിൽ 3,76,135 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 3,12,005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 

നാല് മണി മുതൽ മൊബൈൽ ആപ്ലിക്കേഷനുകളിലും വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂൺ 21 മുതൽ നടക്കും.

77 സ്‌കൂളുകൾ നൂറുമേനി വിജയം കരസ്ഥമാക്കി. ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളം ജില്ലയിലാണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലും. 33,815 പേർ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. ഏറ്റവും കൂടുതൽ എ പ്ലസുകൾ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 4597 വിദ്യാർഥികളാണ് മലപ്പുറത്ത് എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയത്.