{"vars":{"id": "89527:4990"}}

പിഎം ശ്രീ വിവാദം: ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി ഇന്ന് വൈകിട്ട് കൂടിക്കാഴ്ച നടത്തും
 

 

പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചർച്ച നടത്തും. ഇന്ന് വൈകിട്ട് 3.30നാണ് ചർച്ച. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനിടയിൽ വെച്ചാണ് ചർച്ച നടത്താൻ സന്നദ്ധ അറിയിച്ച് മുഖ്യമന്ത്രിയുടെ വിളി വന്നത്. ചർച്ച കഴിയുന്നതുവരെ മറ്റു തീരുമാനങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. 

മുഖ്യമന്ത്രിയുമായുള്ള ചർച്ച കഴിഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റും എക്സിക്യൂട്ടീവ് വീണ്ടും ചേരും. ഇന്ന് മുഖ്യമന്ത്രിയും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടന്നിരുന്നു. പിഎം ശ്രീയിൽ നിന്ന് പിന്നോട്ടു പോകേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം

അതേസമയം മുഖ്യമന്ത്രി വിളിച്ചാൽ വിഷയം ചർച്ച ചെയ്യുമെന്ന് ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുുന്നു. പിഎം ശ്രീയിൽ ശരിയായ നിലപാട് സ്വീകരിക്കും. സിപിഐയുടെ കമ്മിറ്റി രാഷ്ട്രീയമായ ഏറ്റവും നല്ല തീരുമാനമെടുക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു