12 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചു; മുസ്ലിം ലീഗ് നേതാവിനെതിരെ പോക്‌സോ കേസ്

പന്ത്രണ്ട് വയസ്സുള്ള ബാലനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുസ്ലീം ലീഗ് നേതാവിനെതിരെ പോക്സോ കേസ്. പരപ്പനങ്ങാടിയിലെ ലീഗ് നേതാവും എസ് ടി യു ജില്ലാ സെക്രട്ടറിയുമായ ചേക്കാലി
 

പന്ത്രണ്ട് വയസ്സുള്ള ബാലനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുസ്ലീം ലീഗ് നേതാവിനെതിരെ പോക്‌സോ കേസ്. പരപ്പനങ്ങാടിയിലെ ലീഗ് നേതാവും എസ് ടി യു ജില്ലാ സെക്രട്ടറിയുമായ ചേക്കാലി റസാഖിനെതിരെയാണ് കേസെടുത്തത്.

പഠനോപകരണങ്ങൾ നൽകാമെന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് മാതാവിന്റെ പരാതി. പരപ്പനങ്ങാടി പോലീസ് കുട്ടിയുടെ മൊഴിയെടുത്തു. റസാഖ് പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്നാണ് റസാഖ് അവകാശപ്പെടുന്നത്. മാധ്യമപ്രവർത്തകർക്ക് അയച്ചുകൊടുത്ത വീഡിയോ ക്ലിപ്പിലൂടെയാണ് ഇയാളുടെ അവകാശവാദം