പോക്‌സോ കേസിൽ പ്രതിയായ അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ; കേസിൽ കുടുക്കിയതെന്ന് ആത്മഹത്യാ കുറിപ്പ്

പോക്സോ കേസിൽ പ്രതിയായ സംഗിതാധ്യാപകൻ വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ. ഏറ്റുമാനൂർ സർക്കാർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സംഗീതാധ്യപകനായ നരേന്ദ്രബാബുവിനെയാണ് വീടിന് സമീപത്തെ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 

പോക്‌സോ കേസിൽ പ്രതിയായ സംഗിതാധ്യാപകൻ വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ. ഏറ്റുമാനൂർ സർക്കാർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ സംഗീതാധ്യപകനായ നരേന്ദ്രബാബുവിനെയാണ് വീടിന് സമീപത്തെ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്‌കൂളിലെ സൂപ്രണ്ടും കൗൺസിലറും ഡ്രൈവറും ചേർന്ന് നടത്തിയ ഗൂഢാലോചനയിലാണ് തന്നെ പോക്‌സോ കേസിൽ കുടുക്കിയതെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. 16 വിദ്യാർഥികളാണ് നരേന്ദ്രബാബുവിനെതിരെ പരാതി വന്നത്.

ലൈംഗിക ചൂഷണം നടത്തുന്നുവെന്ന് കുട്ടികൾ കൗൺസിലർക്ക് രേഖാമൂലം അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് നരേന്ദ്രബാബുവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത്ത.