വീട്ടില്‍വെച്ച് അയല്‍വാസിയായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 43കാരന് അഞ്ച് വര്‍ഷം തടവ്. അത്തോളി മൊടക്കല്ലൂര്‍ വെണ്മാണിയില്‍ വീട്ടില്‍ ലിനീഷിനെയാണ് കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലിയാണ് ശിക്ഷ വിധിച്ചത്. കഠിന തടവിന് പുറമെ 40,000 രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. അത്തോളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്പെക്ടര്‍ ജിതേഷ് പി കെ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പി ജെതിന്‍ ഹാജരായി.
കോഴിക്കോട്ട് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 43കാരന് അഞ്ച് വര്‍ഷം തടവ്
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin