പോലീസ് ആക്ട് ഭേദഗതിക്കെതിരേ കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: പോലീസ് ആക്ടിലെ ഭേദഗതി പൗരാവകാശത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രൻ ഹൈക്കോടതിയില് ഹര്ജി നല്കും. സൈബര് ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ
 

തിരുവനന്തപുരം: പോലീസ് ആക്ടിലെ ഭേദഗതി പൗരാവകാശത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പോലീസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി ചെയ്തത്. എന്നാല്‍ ഭേദഗതി വ്യക്തിസ്വാതന്ത്ര്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി കോടതിയെ സമീപിക്കുന്നത്.