ഹോം › കേരളം

കെആർ മീരക്കെതിരെ കേസെടുക്കാൻ പോലീസിന് ഭയം; പുരുഷ കമ്മീഷന് വേണ്ടി 50എംഎൽഎമാരെ കണ്ടെന്ന് രാഹുൽ ഈശ്വർ

By MJ Desk · 14 Feb 2025, 03:12 PM

കെ ആർ മീരയ്ക്ക് എതിരെ കേസ് എടുക്കാൻ പോലീസിന് ഭയമെന്ന് രാഹുൽ ഈശ്വർ. പരാതി നൽകിയിട്ടുണ്ട് സാക്ഷിപത്രം നൽകാൻ പോലീസ് തെയ്യാറാകുന്നില്ല. പുരുഷന്മാർ പ്രതി സ്ഥാനത്ത് വരുമ്പോൾ മാത്രമാണ് പോലീസിന് ആവേശം. പുരുഷ കമ്മീഷന് വേണ്ടി 50 എംഎൽഎമാരെ കണ്ടു. നടി നൽകിയ പരാതിയിൽ പതിനെട്ടാം തീയതി വരെ കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്. അതിനിടയിൽ ഹാജരായാൽ മതി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൊലീസ് ചോദിച്ചെങ്കിലും രാഹുൽ ഈശ്വർ മറുപടി നൽകിയില്ല. അടുത്ത ദിവസം വീണ്ടും ഹാജരാവും എന്ന് രാഹുൽ ഈശ്വർ പറഞ്ഞു. അതേസമയം എഴുത്തുകാരി കെ ആർ മീരയ്ക്കെതിരെ രാഹുൽ ഈശ്വർ പരാതി നൽകിയിരുന്നു. കൊലപാതക അനുകൂല പ്രസംഗം നടത്തിയതിനാണ് കേസ്. ഈ വർഷത്തെ കെഎൽഎഫിലെ പ്രസംഗത്തിൽ നടത്തിയ കഷായ പ്രയോഗമാണ് കേസിനാധാരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›